09 December 2006

സന്ധ്യ

സിന്ദൂരാംഗിയാം സന്ധ്യ
സുന്ദരിയാം സന്ധ്യ
ചക്ക്രവാളം തിലകംചാര്‍ത്തി സുന്ദരിയാം സന്ധ്യ

സുമംഗലിയാകാന്‍ ദീര്‍ഘസുമംഗലിയാകാന്‍
സോമവാരവ്രതം നോറ്റുനിന്നു, അവളാരേയോ ധ്യാനിച്ചുനിന്നു

മാനത്തുദിച്ച പനിമതിയവളെ കടക്കണ്ണെറിഞ്ഞപ്പൊള്‍
ആ കടക്കണ്‍ പൊത്തി കരിമുകിലവളെ കടലിലൊളിപ്പിച്ചു

മാനത്തു കൊള്ളിയാന്‍ മിന്നിയപ്പോള്‍
കിളികള്‍ പാടിയപ്പോള്‍
സന്ധ്യവന്നു ഉഷസന്ധ്യവന്നു

സ്വയംവരഹാരവുമായ്‌ കൈയില്‍ സ്വയംവരഹാരവുമായ്‌
ഏഴുകുതിരകള്‍ നയിക്കും തേരില്‍ സൂര്യനവളെ കൊണ്ടുപോയി
മറഞ്ഞു പോയി, അവള്‍ മറഞ്ഞു പോയി

3 comments:

Anonymous said...

തുടക്കം നന്നായി...തുടര്‍ന്നും പ്രതീക്ഷിയ്ക്കുന്നു....

--മിക്കവാറും ബ്ലോഗര്‍മാര്‍ പിന്മൊഴി ലിങ്കില്‍ക്കൂടിയാണ്‌ പോസ്റ്റിലെത്തുന്നത്‌ എന്നു തോന്നുന്നു.അതുകൊണ്ട്‌ പോസ്റ്റിനുശേഷം സ്വയം ഒരു കമന്റ്‌ കൊടുക്കുന്നത്‌ നന്നായിരിയ്ക്കും..

Vadakkepat said...

നന്ദി കൊച്ചു ഗുപ്തന്‍ ...

hari said...

good attempt, in fact very good