10 December 2006

സൂര്യന്‍

സൂര്യകിരണങ്ങള്‍ തഴുകിയുണര്‍ത്തിയ താമരേ ചെന്താമരേ
നിന്റെ കവിളിലെ വര്‍ണ്ണപരാഗങ്ങള്‍ ആര്‍ക്കുവേണ്ടി, ഇന്നാര്‍ക്കുവേണ്ടി

കുളിരോളങ്ങള്‍ തഴുകി തലോടുന്ന താമരേ ചെന്താമരേ
നിന്റെ കവിളിലെ പൂംബൊടി നുകരാന്‍ മന്ദമാരുതനെത്തിയില്ലേ
നിന്റെ ചുണ്ടിലെ പൂന്തേനുണ്ണാന്‍ ശലഭമണഞ്ഞില്ലേ, ചിത്രശലഭമണഞ്ഞില്ലേ

സൂര്യരശ്മികള്‍ ഏറ്റപ്പോള്‍ പുളകിതയായോ നീ
നമ്രമുഖിയായോ, ലജ്ജാവിവശയായോ

അസ്തമനസൂര്യന്‍ നിന്നേ ചുംബിച്ചാണോ ഇത്രയും രക്തവര്‍ണം
സൂര്യനിത്രയും രക്തവര്‍ണം

5 comments:

Vadakkepat said...

നന്ദി നവന്‍

Jishnu R said...

കൊ(ല്ലാം)ള്ളാം

Visala Manaskan said...

ബൂലോഗത്തേക്ക് സ്വാഗതം.
:)

Vadakkepat said...

കുruക്കനും വിശാലമനസ്കനും നന്ദി

മുസാഫിര്‍ said...

സ്വാഗതം,എഴുതി തെളിയട്ടെ !